Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cleemis Bava

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കണം :ക​ര്‍​ദി​നാ​ള്‍ മാർ ക്ലീ​മി​സ് ബാ​വ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കു പോ​​​കും മു​​​ന്‍​പ് എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ.

കേ​​​ര​​​ള എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക-​​​മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ധ​​​ര്‍​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ച് ഈ ​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ന​​​ട​​​പ്പി​​​ലാ​​​ക്കി എ​​​ന്ന് ഉ​​​റ​​​പ്പുവ​​​രു​​​ത്തി​​​യ ശേ​​​ഷ​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നേ​​​ക്കു​​​റി​​​ച്ചു പ​​​ദ്ധ​​​തി​​​യി​​​ടാ​​​വൂ എ​​​ന്നാ​​​ണ് ത​​​ന്‍റെ അ​​​ഭ്യ​​​ര്‍​ഥ​​​ന. അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍ അ​​​ഫി​​​ഡ​​​വി​​​റ്റ് കൊ​​​ടു​​​ത്തു എ​​​ന്ന വാ​​​സ്ത​​​വം തി​​​രി​​​ച്ച​​​റി​​​യു​​​ന്നു.

എ​​​ന്‍​എ​​​സ്എ​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​നു ന​​​ല്‍​കി​​​യ​​​തു പോ​​​ലെ ഈ ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​​ക​​​ള്‍​ക്കും ന​​​ല്‍​കു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ല എ​​​ന്ന അ​​​ഫി​​​ഡ​​​വി​​​റ്റ് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍ കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​റി​​​യു​​​ന്നു. കോ​​​ട​​​തി​​​യി​​​ലെ കാ​​​ലാ​​​വ​​​ധി നീ​​​ണ്ടുപോ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് സ​​​മ​​​യബ​​​ന്ധി​​​ത​​​മാ​​​യി കോ​​​ട​​​തി​​​യി​​​ല്‍ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി ഈ ​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു ത​​​ന്നെ ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​ർ​​ക്ക് അ​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വും ശ​​​മ്പ​​​ള​​​വും ന​​​ല്‍​കി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ അ​​​ധി​​​കാ​​​ര കൈ​​​മാ​​​റ്റ​​​ത്തേ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കാ​​​വൂ എ​​​ന്ന് സ​​​ര്‍​ക്കാ​​​രി​​​നു മു​​​ന്നി​​​ല്‍ അ​​​പേ​​​ക്ഷ വ​​​യ്ക്കു​​​ക​​​യാ​​​ണ്.

ഇ​​​ത് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ വി​​​ഷ​​​യം മാ​​​ത്ര​​​മ​​​ല്ല, പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഷ​​​യം കൂ​​​ടി​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​യും​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​യും ഈ ​​​അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് നീ​​​തി ല​​​ഭി​​​ക്കാ​​​ന്‍ സ​​​മ​​​യ ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത് സ​​​ഹാ​​​യി​​​ക്ക​​​ണം. ഇ​​​ത് ആ​​​യി​​​ര​​​ക്കണക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ട്ടി​​​ക​​​ള്‍​ക്കും വേ​​​ണ്ടി​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​യാ​​​ണെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ പ​​​റ​​​ഞ്ഞു.

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ വി​​​വേ​​​ച​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, 2022 മു​​​ത​​​ലു​​​ള്ള അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക, കെ-​​​ടെ​​​റ്റ് ഉ​​​ത്ത​​​ര​​​വി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് കേ​​​ര​​​ള എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക-​​​മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​​ക്ക് മാ​​​ര്‍​ച്ചും ധ​​​ര്‍​ണ​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ല്‍നി​​​ന്നും ആ​​​രം​​​ഭി​​​ച്ച മാ​​​ര്‍​ച്ചി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​മാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ കൊ​​​ല്ലം ബി​​​ഷ​​​പ് പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി, പാ​​​റ​​​ശാ​​​ല ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ര്‍ യൗ​​​സേ​​​ബി​​​യോ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ ക​​​റ​​​സ്‌​​​പോ​​​ണ്ട​​​ന്‍റു​​​മാ​​​യ മോ​​​ണ്‍.​​​ഡോ.​​​ വ​​​ര്‍​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത് കോ​​​ര്‍ എ​​​പ്പി​​​സ്‌​​​കോ​​​പ്പ, ശി​​​വ​​​ഗി​​​രി മ​​​ഠം സ്‌​​​കൂ​​​ള്‍ കോ​​​ര്‍​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ വി​​​ശാ​​​ലാന​​​ന്ദ സ്വാ​​​മി​​​ക​​​ള്‍, എം​​​ഇ​​​എ​​​സ് സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി കെ.​​​എ. ഹാ​​​ഷിം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

 

Latest News

Corehub Up